Humanity. Brotherhood. Peace.

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may make us better than the one who has accumulated so much wealth for nothing!

Are you romantic?

Romance is a controversial word to many and it takes many to their younger ages when they had ‘good’ times with their partner. The controversial nature of this word could be mainly because this word is being used these days in the wrong context, and today’s media and entertainment industry is playing a key role…

Continue Reading

Happiest women in the world!

Source: WhatsApp Forward ഡോ. ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ You Can Be the Happiest Woman in the World എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവുംസദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായശൈലിയിലും മൂര്‍ച്ചയേറിയവാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍. * സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. * കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക….

Continue Reading

The spirit of love!

Source: indiamarks.com It was like a big joint family,taking care and looking out for one another. I still remember Sudha Gopalakrishna looking after my daughter Akshata with all care and love while Kumari Shibulal cooked for all of us. Murty made it very clear that it would either be me or him working at Infosys. Never…

Continue Reading

Quote 9

മക്കൾക്ക് ഏറ്റവും മികച്ചതു കൊടുക്കാൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ അവർക്ക് വേണ്ട നല്ല മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിക്കാൻ മറക്കുകയാണ്. ജീവിതത്തിൽ ഏറ്റവും വില പിടിച്ചത് പൈസ കൊടുത്തു വാങ്ങാൻ കഴിയാത്ത ചിലതാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും സമയം അവരെ വിട്ടു എത്രയോ ദൂരെ പോയിട്ടുണ്ടാകും, ഇനി ഒരു തിരിച്ചു പോക്കില്ലാത്ത വിധം ദൂരെ. അത് മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവർ ബുദ്ധിമാന്മാർ.

Quote 8

ഇന്നലെ വരെ എങ്ങനെ ആയിരുന്നു എന്നതിനേക്കാൾ ഇന്ന് എങ്ങനെ ആണ് എന്നതിലാണ് കാര്യം. നൂറു കണക്കിന് വർഷങ്ങൾ പടച്ചവനെ ആരാധിച്ച ഇബലീസ്, പടച്ചവനെ ധിക്കരിച്ച ദിവസം തൊട്ട് അവൻ വഴി പിഴച്ചവനായി, ശപിക്കപ്പെട്ടവനായി. ഈ പാഠം, ഇന്നലെ വരെ നമ്മുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകൾ മറന്ന്, അതിനായി പ്രായശ്ചിത്തം ചെയ്തു, നല്ല ഒരു ജീവിതം തുടങ്ങാൻ നമുക്ക് പ്രേരണയാകട്ടെ. പടച്ചവൻ നമ്മളെ കാക്കുമാറാകട്ടെ – ആമീൻ

Quote 7

കുടുംബത്തോട് പ്രതിബദ്ധത കാണിക്കുന്ന ഭർത്താവിനെ മനസിലാക്കാത്ത ഭാര്യമാർ നാളെ പരാജിതരാകും എന്ന് മുന്നറിയിപ്പ് തന്ന പ്രവാചകൻ (സ) എത്രയോ മഹാൻ. പടച്ചവന് മുന്നിൽ വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് ഇത് നിശ്ചയമായും വ്യക്തമാക്കുന്നുണ്ട്. ഭാര്യയോടും കുടുംബത്തോടുമുള്ള കടമകൾ നിർവഹിക്കുന്ന ഭർത്താവിനെ കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് പ്രത്യേകം ഉണർത്തേണ്ട ആവശ്യമില്ലല്ലോ.പടച്ചവന്റെയും പ്രവാചകന്റെയും (സ) പൊരുത്തത്തിനായി ജീവിക്കാൻ ഈ വിശ്വാസ സമൂഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

Quote 6

സ്നേഹിക്കുന്നയാളുടെ സ്നേഹം തിരിച്ചറിയേണ്ടത് സ്നേഹിക്കപ്പെടുന്നയാളുടെ വാക്കുകളിലൂടെയാണ്. സ്നേഹിക്കപ്പെടുന്നയാൾക്ക് അനുഭവ വേദ്യമാകാത്തിടത്തോളം ഉണ്ടെന്നു പറയപ്പെടുന്ന ആ സ്നേഹത്തിനുള്ള വില വട്ടപ്പൂജ്യമാണ്.

Quote 5

സാധാരണയായി സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കൽ പുരുഷന്മാരുടെ കുത്തകയാണ്. കുടുംബത്തോടൊപ്പം അല്ലെങ്കിൽ മക്കൾക്കൊപ്പം സമയം ചിലവിടാൻ പറ്റാതെ വരുമ്പോഴും, അവർക്ക് വേണ്ടിയാണ് ഓടിപ്പായുന്നത് എന്ന ന്യായമാണ് പറഞ്ഞു കേൾക്കാറ്. പലപ്പോഴും ഇത് ഭാര്യമാരുടെ പരാതിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇതേ പരാതി ഭാര്യമാരെ കുറിച്ചും പറയപ്പെടാറുണ്ട്. എന്ത് തന്നെ ആയാലും, ഇന്ന് പ്രടിപ്പിക്കാൻ കഴിയാത്ത സ്നേഹം നാളത്തേക്ക് വെച്ചാൽ നാളെ ഓർത്ത് ദുഖിക്കാൻ അത് മറ്റൊരു കാരണം കൂടി മാത്രം ആകും എന്ന തിരിച്ചറിവ് വേണ്ടതാണ്. അതും ഇന്നത്തെ സമൂഹത്തിനു കൈമോശം…

Continue Reading

Quote 4

വെയിൽ കിട്ടാതെ വളരുന്ന മരം വെയിൽ കാണുമ്പോ അങ്ങോട്ട്‌ ചായുന്ന പോലെ, സ്നേഹം കിട്ടാത്ത മനസ്സ് സ്നേഹം കിട്ടുന്നിടത്തെക്ക് ചായും. പ്രവാചകൻ (സ) കാണിച്ചു തന്ന പോലെ, സ്നേഹ നിർഭരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ വരുന്നിടത്ത് കുടുംബ കലഹങ്ങളും പടച്ചവൻ വെറുക്കുന്ന വേർപിരിയലുകളും പ്രതീക്ഷിക്കാം.

Quote 3

സ്നേഹം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അത് കിട്ടാതെ വളരുന്ന മക്കൾ സമൂഹത്തിനോട് പ്രതിബദ്ധത ഇല്ലാതെ വളരാൻ സാധ്യത ഉള്ളത് പോലെ, പരസ്പരം സ്നേഹിക്കാത്ത അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാത്ത ഭാര്യാ ഭർത്താക്കന്മാർ അവരുടെ ജീവിതം കളഞ്ഞു കുളിക്കുന്നത് പോലെയാണ്. കൈ വിട്ടു പോയ സമയവും വാ വിട്ടു പോയ വാക്കും ഒരുപോലെയാണ്, രണ്ടും തിരിച്ചെടുക്കാൻ ആകില്ല.അത് കൊണ്ട്, ഉള്ള ജീവിതത്തിൽ ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും മനസിലുള്ള സ്നേഹം പ്രടിപ്പിക്കട്ടെ. അത് കണ്ട് അടുത്ത തലമുറ വളരട്ടെ….

Continue Reading

1 2