അവർ മൂന്നു പേർ വെറുതെ നടക്കാ നിറങ്ങിയതായിരിക്കാം. കോരിച്ചൊരിയുന്ന മഴ! ആ ഗുഹയിൽ അഭയം തേടുകയല്ലാതെ വഴിയില്ല. ഒരുരുൾ പൊട്ടലിൽ കുത്തിയൊഴുകി വന്ന ഭീമാകാരമായ പാറക്കല്ല് ഗുഹാമുഖം അടച്ചുകളഞ്ഞു. മൂന്നുപേരും ആഞ്ഞുപിടിച്ചിട്ടും പാറ കടുകിട ഇളകുന്നില്ല. രക്ഷാമാർഗ്ഗമേതുമില്ല. ഗുഹയുടെ ഇരുളിലെവിടെയോ മരണം പതിയിരിക്കുന്നു. ദാഹിച്ചു വരണ്ട് തൊണ്ടപൊട്ടിയും വിശന്നു വലഞ്ഞ് തളർന്നുമുള്ള അതിദാരുണമായ മരണം! മനുഷ്യ പ്രയത്നങ്ങൾ നിഷ്ഫലങ്ങളാവുമ്പോൾ അവിടേക്ക് ദൈവത്തിന്റെ കരങ്ങൾ നീളുമെന്നവർക്കറിയാം. പ്രാർത്ഥിക്കുക! പ്രാർത്ഥന കരുത്താണ്. രക്ഷാമാർഗ്ഗമാണ്. വെറുതെ പ്രാർത്ഥിച്ചാൽ പോരാ! ദൈവപ്രീതിക്കുവേണ്ടിമാത്രം, തങ്ങൾ…
Continue Reading